¡Sorpréndeme!

ബ്ലാസ്റ്റേഴ്സിന് പുതിയ ജെഴ്സി, മലയാളം പറഞ്ഞ് ഹ്യൂമേട്ടന്‍ | Oneindia Malayalam

2017-11-04 260 Dailymotion

Kerala Blasters Launch New Jersey.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ ജെഴ്സി അവതരിപ്പിച്ചു. ഹോഴ്സസ് വേയര്‍ യെല്ലോ എന്ന ടാഗ്ലൈനില്‍ അവതരിപ്പിച്ച ജെഴ്സി ലോകോത്തര ബ്രാന്‍ഡായ അഡ്മിറലാണ് സ്പോണ്‍സര്‍ ചെയ്യുന്നത്. കഴിഞ്ഞ സീസണില്‍ നിന്നും വ്യത്യസ്തമായി നീല ഷോട്സിന് പകരം മഞ്ഞ ഷോട്സാണ് ഇത്തവണ. ആരാധകരുടെ പ്രിയപ്പെട്ട ഇയാന്‍ ഹ്യൂം, അജിത് ശിവന്‍, റിനോ ആന്‍റോ എന്നിവര്‍ക്കൊപ്പം അസിസ്റ്റന്‍റ് കോച്ചുമുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സില്‍ എത്താനായതില്‍ സന്തോഷമുണ്ടെന്ന് അജിത് പറഞ്ഞു. എല്ലാവരും ഗ്രൌണ്ടില്‍ വന്ന് സപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു ആരാധകരോടെ കരഘോഷത്തിനിടിയില്‍ റിനോ ആവശ്യപ്പെട്ടത്. മലയാളികളുടെ പിന്തുണ വേണമെന്ന് ഹ്യൂമേട്ടന്‍ പറഞ്ഞത് തനി മലയാളത്തിലാണ്. എല്ലാ ആരാധകരും ഒറിജിനല്‍ ജെഴ്സി തന്നെ വാങ്ങണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലുലുവിലെ ഔട്ട്ലെറ്റില്‍ ഒറിജിനല്‍ ജെഴ്സി ലഭിക്കും. 499 രൂപയാണ് വില. എന്തായാലും ടീമും ആരാധകരും സജ്ജമായിക്കഴിഞ്ഞു. ഇനി മഞ്ഞയില്‍ കളിച്ചാടാന്‍ അവശേഷിക്കുന്നത് വളരെ കുറച്ച് ദിവസങ്ങളും.